Tuesday, March 18, 2008

ഞാന്‍ പറന്നു വീണൊരു ഇലപോലെ...


വിരല്‍ തുമ്പില്‍ മഷി പടര്‍ന്ന ഞാനും…കടലുകള്‍ക്കക്കരെ കീബോര്‍ഡില്‍ വിരലുകളമരുന്ന ശബ്ദവും..
"ഉറങ്ങിയില്ലേ"
"ഇല്യാ"
"എഴുതുകയാണോ"
"ഉം"
നിശബ്ദതയുടെ സ്വരങ്ങള്‍ ….. ഇടക്ക് ഉത്തരമില്ലാത്ത "പിന്നേ", ക്രമത്തിലുള്ള ശ്വാസോച്ഛ്വാസം.
….ഞങ്ങള്‍ അങ്ങിനെയായിരുന്നുവല്ലോ…..
വേറിട്ട രണ്ടു ജോലി,…രണ്ടു ലോകങ്ങള്‍ ഫോണ്‍ ലൈനില്‍ കൂട്ടിചേര്‍ത്തതു പോലെ…..
എന്‍റെ എകാന്തതയെ അണക്കുന്ന മൌനങ്ങള്‍….
യാതൊരു കാരണവുമില്ലാതെ കുറേ പഴയ ഓര്‍മ്മകളുടെ തിരശീല കണ്മുന്നില്‍ വന്നു വീണു…ഉച്ച വെയിലില്‍ തിളങ്ങുന്ന പുല്ലിന്‍റെ പച്ചയും, മുറ്റത്തെ മാവും, തെച്ചിപ്പൂക്കളും, പിച്ചകപ്പൂവിന്‍റെ ഗന്ധമുള്ള കാറ്റും, നാണു പ്രാന്തന്‍റെ നിലവിളിയും, ശിവക്ഷേത്രവും, അമ്പലക്കുളവും… തുള്ളിച്ചാടുന്ന കിങ്ങിണിയുടെ കഴുത്തിലെ കറുത്ത മണിയും, കൂട്ടുകാരും, പാമ്പുംകാവും, സന്ധ്യാനാമവും…. എല്ലാം….

"അങ്ങേരുടെ പാട്ട് സഹിക്കാന്‍ വയ്യ" ….അപ്പുറത്തെ സീറ്റിലെ കഷ്യപിന്‍റെ പാട്ട് ഫോണിലൂടെ കേട്ട് ഞാന് പറഞ്ഞു പോയി.
"ഹ ഹ ഹ… ഉം"
"ഇന്നു വൈകുന്നേരം ഞാന്‍….." പറഞ്ഞു തീരുന്നതിനു മുന്നേ ...
"ഞാന്‍ ഇപ്പൊ വരാം"
"ഡിസ്കണെക്ട് ചെയ്യാണോ"
"വേണ്ടാ, ഞാനിപ്പോ വരാം"

ഓരോ ദിവസവും അവസാനിക്കുന്നത് എന്തിന്റെയൊക്കെയോ മരണത്തോടെയാണ്... വിശ്വാസങ്ങളുടെ മരണം, ആഗ്രഹങ്ങളുടെ മരണം, സ്വപ്നങ്ങളുടെ മരണം.എന്തിന്റെയൊക്കെയോ മരണം…..
ഭൂതകാലത്തിലെ ചില മുത്തുകള്‍ പെറുക്കുന്ന എന്നെപോലെയുള്ളവര്‍ വിഡ്ഢികളുമായി…സ്നേഹം എനിക്കാണല്ലോ പുത്തന്‍.
ചുറ്റുമുള്ള എല്ലാ വീടുകളിലേയും വിളക്കണഞ്ഞിട്ടും ഞാന്‍ മാത്രം എന്ത് ചെയണമെന്നറിയാതെ എഴുന്നേറ്റിരുന്നു….
മേശപ്പുറത്തെ വെള്ളകടലാസുകളില്‍ നീല നിറം കൂടിക്കൂടി വന്നു….…
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അറ്റത്ത് മിന്നുന്ന സമയത്തെയും...നിശ്ചലമായി ഇരിക്കുന്ന ആ ചില്ലിട്ട ചിത്രത്തിലെ തിളങ്ങുന്ന കണ്ണുകളെയും അറിയാതെ നോക്കിയിരുന്നുപോയി ഞാന്‍ …
നിമിഷങ്ങള്‍ക്കു ശേഷം…. കസേരയുടേയും, കീബോര്‍ഡില്‍ വിരലുകള്‍ അമരുന്നതിന്റേയും ശബ്ദവും പിന്നെ ഒരു "ഉം…ഐ അം ബാക്ക്"
ഞാനും തിരിച്ചെത്തി….എന്‍റെ വെള്ളകടലാസിലേക്കും നീലമഷിയിലേക്കും….
രവീന്ദ്രന്‍ മാഷിന്‍റെ ഒരു പാട്ടും മനസ്സില്‍ ഓടിയെത്തി ..."അറിവിന്‍ നിലാവേ.....മറയുന്നുവോ നീ...."

15 comments:

സുല്‍ |Sul said...

കൊള്ളാം.
-സുല്‍

Sandeep Sadanandan said...

നന്നായിട്ടുണ്ട്‌ ട്ടോ...
and I can relate well with what you've written :)

kaavalaan said...

കൊള്ളാം കേട്ടോ...ഇനിയുമെന്തൊക്കെയോ എഴുതാനിരുന്നിട്ട് പാതിയിലുപേക്ഷിച്ചപോലെ തോന്നി.
തുടരുക ഭാവുകങ്ങള്‍.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Anonymous said...

nannayittundu Pree...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിട്ടുണ്ട് മാഷെ.

സന്ദീപ്‌ ഉണ്ണിമാധവന്‍ said...

മനോഹരമായ പറഞാല്‍ കേള്‍ക്കാത്ത പ്രണയം ... ഇല്ലേ പ്രീതൂ?

ഉപാസന | Upasana said...

നല്ലത് നായരേ..!
:-)
ഉപാസന

വാല്‍മീകി said...

പ്രണയത്തിന്റെ പുതിയ മുഖം അല്ലേ?

ശ്രീലാല്‍ said...

ചിത്രം കഥ പറഞ്ഞു. കഥയും കഥ പറഞ്ഞു. രണ്ടും ഇഷ്ടപ്പെട്ടു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

Preetha Nair said...

സുല്‍,കാവലാന്,‍സന്ദീപ്‌,എസ് വി,അനോണ്,സജി,സന്ദീപ്‌,ഉപാസന,ശ്രീലാല്‍,
വാല്‍്മീകി,പ്രിയ എല്ലാവര്‍ക്കും നന്ദി.

കാവലാന്:എന്തൊക്കെയോ മനസ്സില്‍ ഇനിയും ബാകി എന്ന തോന്നല്‍ ഒരു ആശ്വാസമാണ് ...അതുകൊണ്ട് കുറച്ചു പിന്നത്തേക് മാറ്റി വെച്ചു. :)

സന്ദീപ്‌: സ്നേഹത്തെ പരിഭ്രമമായി കാണുന്നവര്‍ ചിലപ്പോള്‍ അങ്ങിനെയും പറയുമായിരിക്കും...

വാല്‍്മീകി:പ്രണയത്തിനു മുഖങ്ങള്‍ ഉണ്ടോ?

Anonymous said...

kollam ketto :)
Rajesh

വിനോജ് | Vinoj said...

നല്ല ഭാഷ... നന്നായിട്ടുണ്ട്‌.

ശ്രീ said...

കൊള്ളാം. നന്നായിട്ടുണ്ട്