Friday, May 9, 2008

പറയാത്ത കഥ


നീ എന്റെ കൊട്ടാരത്തിലേക്ക് കയറി വന്നപ്പോള്‍ കണ്ടത് ഞാന്‍ കാണിച്ചു തന്നത് മാത്രം…
കൌതുകം നിറഞ്ഞു നില്‍കുന്ന മിഴികള്‍, സ്‌നേഹം നിറഞ്ഞ ഒരു ഭാര്യ, വാല്‍സല്യം കൊണ്ട് മൂടുന്ന അമ്മ, നല്ല പഠിപ്പും ഉദ്ധ്യോഗവും, ആവശ്യത്തിനേറെ പണം, പരിഷ്കാരി, സ്വന്തം തിരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവള്‍, ഒന്നിനെയും ഭയമില്ല, തനിക്കാരെയും വേണ്ട, എന്നു പറഞ്ഞു നടക്കുന്ന തന്റേടി, …. മുഖംമൂടികളൂടെ ഒരു പട തന്നെ ഞാന്‍ ഒരുക്കിയിരുന്നു

അടുക്കരുതെന്ന് നൂറു തവണ രേഖ വരച്ചു മാറി നിന്നിട്ടും ഞാന്‍ നിന്നോട് എല്ലാം പറഞ്ഞു…ഒന്നുമല്ലാത്ത കൊച്ചു വര്‍ത്തമാനങ്ങള്‍ പലതും…
എന്റെയുള്ളില്‍ കരയുന്ന എന്റെ എല്ലാമായ പലതും ഞാന്‍ മറച്ചു…

പിന്നീടെപ്പോഴോ നീ അറിഞ്ഞു , പലരേയും വിഡ്ഡികളാക്കികൊണ്ട് സ്വയം പണിതുയര്‍ത്തിയ ഏകാന്തതയുടെ അഴികള്‍ കൊണ്ടുള്ള കൊട്ടാരത്തിലെ റാണി മാത്രമാണ് ഞാനെന്ന്‍…

ഞാനാരേയും കാണിക്കാതെ കാത്തു സൂക്ഷിച്ച, പൂര്‍ണതയില്ലാത്ത , സംതൃപ്തയല്ലാത്ത എന്റെ ഉള്ളിലെ ആ മുഖം നീ തൊട്ടു താലോലിച്ചു … ഒരു കൊച്ചു കുഞ്ഞിന്റെ ചാഞ്ചല്യം, ഇരുട്ടിനെ ഭയക്കുന്ന, സ്‌നേഹം തേടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍ എന്നു നീ ഉറക്കെ പറഞ്ഞു ചിരിച്ചു……

പിന്നീടെപ്പോഴോ നീ ഒന്നും പറയാതെ എങ്ങോട്ടോ പോയി…….
ഞാന്‍ വീണ്ടും എന്റെ ഒരായിരം മുഖമൂടികളുടെ ലോകത്തേക്കും…

പക്ഷേ കൊല്ലങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും വീണ്ടും വീണ്ടും പൊങ്ങി വരുന്ന തിരമാലകളെ പോലെ എന്നില്‍ നിറഞ്ഞു നില്‍കുന്ന നിന്റെ കഥ……പലപ്പോഴും എഴുതാന്‍ തുടങ്ങിയ , എത്രയോ തവണ വേണ്ടെന്നു വെച്ച, എന്നും എന്റെ മനസ്സിലെ ഭാരം കൂട്ടുന്ന മുഴുവനാകാത്ത ആ കഥ…….നീ സമ്മാനിച്ച കഥ……ഇന്നും ഞാന്‍ എഴുതാതെ നിര്‍ത്തുന്നു.

13 comments:

ദ്രൗപദി said...

വാക്കുകളില്‍ പലതും ജ്വലിക്കുന്നുണ്ട്‌...മുഖംമൂടികളായി നിര്‍ത്തിയവയെല്ലാം ആസൂരതയുടെ ബിബം പേറുന്നുമുണ്ട്‌...

ഓര്‍മ്മകള്‍
ചോരയായി പതഞ്ഞൊഴുകുന്ന
ഞരമ്പുകള്‍ നമ്മളിലുള്ളതാണ്‌..
ദൈര്‍ഘ്യമില്ലാത്ത
ജീവിതത്തിലെ
ഭാഗ്യമെന്ന്‌ വിശ്വസിക്കാനാണിഷ്ടം...

മനോഹരമായ എഴുത്ത്‌
ആശംസകള്‍

ഉപാസന | Upasana said...

കൊള്ളാം
കുറച്ച് കൂടെ എഴുതു
:-)

RaFeeQ said...

നന്നായിട്ടുണ്ട്‌.. ആശംസകള്‍.. :)

സന്ദീപ്‌ ഉണ്ണിമാധവന്‍ said...

പോയിട്ട്‌ ഒരു 10 മിനുട്ടല്ലേ ആയുള്ളൂ? ചായ കുടിക്കാന്‍ പോയതാവും :) ഈ റാണിയെ വിട്ടു ആരെങ്കിലും പോവ്വോ?

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

മനോഹരമായ എഴുത്ത്

smitha adharsh said...

പ്രീതാ...ഒത്തിരി നന്നായിരിക്കുന്നു.പക്ഷെ,പറയാനുള്ളത് ഇനിയും എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുന്നല്ലോ...??? മുഴുവനും എഴുതൂ..മനസ്സിന്റെ ഭാരം കുറയട്ടെ..അടുത്ത കഥ വേഗം പോരട്ടെ..
ശരിക്കും നല്ല പോസ്റ്റ്....

പ്രവീണ്‍ ചമ്പക്കര said...

നന്നായിട്ടുണ്ട്...പക്ഷേ ഇരുട്ടിനെ ഭയം ആണ്..അതു സത്യം അല്ലേ?...

കാവലാന്‍. said...

ഇങ്ങനെ എഴുതണം ചുമ്മാ വായിച്ചങ്ങു പോകാനാവരുത് ആര്‍ക്കും.
തുടരുക....

തസ്കരവീരന്‍ said...

മുഖം മൂടികള്‍ മാറ്റുന്നവരെ എന്ത് കൊണ്ടാണ് എപ്പോഴും നഷ്ടമാവുന്നത്?

lakshmy said...

ആ കഥ കേള്‍ക്കാന്‍ കാതോര്‍ക്കുന്നു. കൂടെ ചേര്‍ത്തിരിക്കുന്ന ആ പെയിന്റിങ് അത്യുഗ്രന്‍

Shooting star - ഷിഹാബ് said...

ishttamillaathirunnaalum pala mukham moodikalum eduthaniyaan nirbandhitharaakunnu. nannaayairkkunnu saili. oru ottapedal nizhalikkunnu varachu vacha chithrathil. vaayichu pokumboal manassonnu pidanju pokunnundoa..? uvvu

anil said...

You write well with an inner flow . CONTRATS . Keep writing

Durga said...

മനസ്സിനെ തൊട്ടുണർത്തുന്നു നിന്റെ വരികൾ പ്രീത '... ഇനിയും എഴുതൂ