Sunday, March 2, 2008

ഇന്നലെ പെയ്ത മഴതുള്ളികള്‍

നിലാവുള്ള രാത്രി.. അച്ഛന്‍പെങ്ങള്‍ പറഞ്ഞ ആ ദിവ്യ പുഷ്പം വിരിഞ്ഞിട്ടുണ്ടാവുമോ...അറിയാന്‍ എന്താ ഒരു വഴി…ആരും അറിയാതെ പുറത്തു ചാടിയാലോ… അമ്മായി അറിഞ്ഞാല്‍ കണക്കിന് കിട്ടും......തനിച്ചു പോകേണ്ട അതാണ് ബുദ്ധി..

ധാമുവേട്ടനെ കൂട്ടിയാലോ…?? വരുമോ ആവോ…കോളേജില്‍ പോകാന്‍ തുടങ്ങിയെ പിന്നെ ധാമുവേട്ടന്‍ തന്‍റെ കൂടെ കളിക്കാനൊന്നും കൂടാറില്യല്ലോ.... അപ്പുറത്തെ വീട്ടിലെ സീതുവാണു ഇപ്പൊ തനിക്ക് കൂട്ട്....സുന്ദരിക്കുട്ടി സീതു…കള്ളനായാല്‍ കണ്ണ് നിറക്കുന്ന സീതു....ഇടയ്ക്ക് താന്‍ പോലീസ് ആവാന്‍ വാശി പിടിച്ചപ്പോള്‍ അമ്മ പറഞ്ഞു "വാവയല്ലേ"….പക്ഷെ സീതുവിനെ തനിക്കിഷ്ടമാ…..സീതുവിനെ കൂട്ടിയാലോ…സീതു ഉറങ്ങിക്കാണും…അവളുടെ അച്ഛന്‍ അവളെ കഥ പറഞ്ഞുറക്കി കാണും….

അമ്മ ഇതു വരെ അടുക്കളയില്‍ നിന്നും എത്തിയിട്ടില്ല….നാളെ വെളുപ്പിനേ
വലിയമ്മാവന്‍ മുത്തശ്ശിയേയും കൊണ്ടു വരും എന്നല്ലെ അച്ഛന്‍പെങ്ങള്‍ പറഞ്ഞത്…അതിന്‍റെ ഒരുക്കത്തിലാവും….


ഈ ജനാലക്കല്‍ നിന്നു പൂ വിരിയുന്നത് കാണാന്‍ പറ്റിയിരുന്നെങ്കില്‍...എഴുനെറ്റും ചെരിഞ്ഞും ഒക്കെ നോക്കിയിട്ടും തനിക്ക് ഇവിടെ നിന്നു കുളം കണ്ടൂട…. അമ്മയോട് പറഞ്ഞാലോ. പക്ഷെ രാത്രി പുറത്ത് പോകാന്‍ പാവം അമ്മക്ക് പേടിയാണ്….അന്ന് അച്ഛനെ അവര്‍ വെളുത്ത വണ്ടിയില്‍ കൊണ്ടു വന്നതില്‍ പിന്നെ അമ്മ രാത്രി പുറത്ത് പോകാന്‍ സമ്മതിക്കാറില്ല ....ഇടയ്ക്ക് തോന്നും അമ്മക്കിപ്പോള്‍ എല്ലാരേയും പേടിയാ എന്ന്, …..പാവം അമ്മ…..

അച്ഛന്‍പെങ്ങളെ തന്നെ വിളിച്ചാലോ ......ശ്ശോ ....താന്‍ എന്തൊരു …മണ്ടിയാ? നടക്കാന്‍ വയ്യാത്ത അച്ഛന്‍പെങ്ങള്‍ ആണോ കൂട്ടിനു...

ജാനുത്തള്ളയോടു ചോദിക്കാമായിരുന്നു…പക്ഷെ ഇന്നാളു താന്‍ പാമ്പുംകാവില്‍ യക്ഷി വരുന്ന കാര്യം ചോദിച്ചപ്പോള്‍ ജാനുത്തള്ള മുറുക്കിച്ചുകപിച്ച ചുകന്ന പല്ലും കാണിച്ച് കുറെ ചിരിച്ചു… കളിയാക്കി …….അച്ഛന്‍പെങ്ങള്‍ക്ക് ഒന്നും അറിയില്യ എന്ന് വരെ പറഞ്ഞു.
ഏയ് ആവില്യ…അച്ഛന്‍പെങ്ങള്‍ വെറുതെ പറഞ്ഞതാവില്യ …ഒന്നും അല്ലെങ്കിലും ഡോക്ടറേട്ടന്‍റെ അമ്മയല്ലേ അവര്‍….ഡോക്ടറേട്ടന്‍ അമ്മ പറഞ്ഞതൊക്കെ കേട്ടു നന്നായി പഠിച്ചതു കൊണ്ടാണത്രേ വലിയ ആളായെ . അതുപോലെ പഠിച്ചു വലിയ ആളാവണം എന്നല്ലെ അമ്മ പറയാറുള്ളത്….

പക്ഷെ ഡോക്ടറേട്ടന്‍ എന്താ അച്ഛന്‍പെങ്ങളെ കൂടെ കൊണ്ടു പോകാത്തെ… താന്‍ ഒരിക്കലും അമ്മയെ ഇവിടെ തനിച്ചാക്കി പോവില്യ… കൂടെ കൊണ്ടുപോകും… വലിയ ആളൊക്കെ ആയി…. അച്ഛനെ പോലെ ഒരു പോലീസ്....

അമ്മായി കണ്ടില്ലായിരുന്നെങ്കില്‍ തനിക്ക് കുളം വരെ ഓടി നോക്കി വരാമായിരുന്നു…. ….പുറകിലത്തെ വാതില്‍കലൂടെ പോയാല്‍ ഒറ്റ ഓട്ടത്തിനെത്താം..….. പക്ഷെ വാതില്‍കല്‍ എത്തിയപ്പോള്‍ അമ്മായി കണ്ണുരുട്ടി കാണിച്ചു, പോയി കിടന്നുറങ്ങാനും പറഞ്ഞു….

ഇനി പത്ത് കൊല്ലം കഴിഞ്ഞേ ആ പുവ് വിരിയൂ…ഇന്നിനി അത് കാണാന്‍ പറ്റില്യ..സങ്കടം, ദേഷ്യം എന്തായിരുന്നു തോന്നിയെ ……..മഞ്ഞ പൊട്ടു തൊട്ട ആകാശം , ദിവ്യ പുഷ്പത്തിന്‍റെ സുഗന്ധം നിറഞ്ഞ ആ മുറ്റവും നോക്കി കിടന്ന താന്‍ എപ്പോഴോ മയങ്ങിപ്പോയി….

*****************************************************

പഴകിയ ഒരു ഓര്‍മ പോലെ ............ഒരിക്കല്‍ കൂടി കണ്ണുനീരില്‍ വാര്‍ത്ത പഴയൊരു തറവാടും, തിരുമുറ്റവും, ഈ ഓണ നിലാവും ഞാനും മാത്രം.

5 comments:

Sands | കരിങ്കല്ല് said...

ഇതു ഞാന്‍ കണ്ടില്ലാട്ടോ.. തുടങ്ങിയതിനു്‌ അഭിനന്ദനങ്ങള്‍!

Sandeep.

Preetha Nair said...

അതില്‍ മൊത്തം typo'സാണ്..
:) :)

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

ഇംഗ്ലീഷ് ആയാലും മലയാളം ആയാലും പ്രീതു പുലിയാണ് :)ഈ ഒരു തകര്‍പന്‍ തുടക്കത്തിന് അഭിനന്ദനങ്ങള്‍!

Btw ... can u allow poor non-blogspot bloggers to comment?

Smitha Nair said...

Adipoli :)
njan kudi vaayicu... malayala software ellathadu kaaranam manglish 'ill ezydunnu.. :)

Pree, nammal school days'ill naaatill poovunna poole ende alle...
oru bag'ill odukki vechha koree oormagal eppo ee blog vaayichadinu shesham purathekke vannu... :)

smitha adharsh said...

സോറി പ്രീതാ...കമന്റ് എഴുതാനൊക്കെ ഞാന്‍ ഇപ്പോഴാ പഠിച്ചേ...
ഒത്തിരി..ഒത്തിരി..നനായിടുണ്ട്..കേട്ടോ.. തറവാടും,അച്ഛന്‍ പെങ്ങളും എല്ലാം നന്നായി പകര്‍ത്തി കേട്ടോ.ഏറ്റവും ഇഷ്ടപ്പെട്ടത് ആ ദിവ്യ പുഷ്പം തന്നെ...ഇനിയും എഴുതണം..ടോ.