Monday, March 3, 2008

പ്രഹേളിക....:) ??

തലമുടി തലോടി തന്നും, എനിക്ക് സംസാരിക്കാനും കഥ പറയാനും നീ ഇവിടെയുണ്ടായിരുന്നെങ്കില്‍... ......പക്ഷെ ഇന്നിപ്പൊള്‍ നീ എന്നോട് സംസാരിക്കുന്നത് തന്നെ അപൂര്‍വ്വം....രാവിലെ പുറത്തു മഞ്ഞു പെയ്തു വെള്ളയല്ലാതെ വേറൊരു നിറവുമില്ലായിരുന്നു........ആകാശത്തിന്‍റെ ഇരുട്ടു മങ്ങി ചാരനിറമാവുന്നത് അറിയാതെ നോക്കിനിന്നുപോയി.. എന്‍റെ മനസ്സിലും ഇരുട്ടു കയറുകയാണോ ഈശ്വരാ....കയറാതിരിക്കാന്‍ കുറെ നേരം മഞ്ഞയും ചുകപ്പുമായി കളിച്ചു...
നമ്മുടെ സ്വകാര്യ സന്ധ്യകള്‍ കാത്തിരിക്കുന്ന നിനക്കായ്‌...

പിന്നെ.. ഇന്നു ഇതു കണ്ടില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്നത്തെ ദിവസംപാഴായേനെ...ഇതയച്ചു തന്ന സുഹൃത്തിനു നന്ദി.
ഇതിനോക്കെയിടയില്‍, എന്തൊക്കെയോ സംഭവിക്കുന്നു... എത്തും പിടിയുംകിട്ടാത്ത എന്തൊക്കെയോ....ചില്ലിട്ട ജനവാതില്‍ കൊക്കുകൊണ്ടു തട്ടിനോക്കുന്ന, മൂളിപ്പാട്ടുകളും,മന്താരപ്പൂക്കളും സമ്മാനിക്കുന്ന, ഞാന്‍ പുഞ്ചിരിക്കുമ്പോള്‍ പ്രഹേളികയെന്നു വിളിക്കുന്ന അപരിചിതനായ മിത്രമേ ഇതാ കൈകൂലി.

6 comments:

Anonymous said...

പാവത്തിന് പേടിയായിട്ടാവും സംസാരിക്കാത്തെ. എപ്പോഴാ കുത്തുവാക്കുകള്‍ കേള്‍കേണ്ടി വരുക എന്നറിയില്ലല്ലോ?

തലമുടി തലോടി തരാനും നീ സംസാരിക്കുന്നത് കേള്‍ക്കാനും അവന് കൊതിയില്ലെന്നു തോന്നുന്നുണ്ടോ?

Anonymous said...

ചിത്രം അതിമനോഹരം :)

Anonymous said...

പ്രീത,.. അപരിചിതനായ ആ സുഹൃത്ത്‌ പുഞ്ചിരിക്കുകയായിരിക്കും....
പ്രഹേളികയുടെ ചുരുളുകളഴിയുന്നു.... അല്ലേ...?

പിന്നെ ആദ്യത്തെ കമന്റുകാരന്‍ പറഞ്ഞതിലും ചെലപ്പോ കുറച്ചു്‌ സത്യമുണ്ടാകുമായിരിക്കും അല്ലേ...? ;)

ഇനി എല്ലാം നേരില്‍.

പിന്നേ.. കൈക്കൂലി ഒന്നും പരസ്യമായി കൊടുക്കരുതായിരുന്നു... അതും വളരേ നല്ലൊരു സം‌ഗതി.

രഹസ്യ കോഡ്: മഞ്ഞപ്പരവതാനി അഥവാ കമ്പളം...

PS: That Vodafone ad was really good. I'd seen it earlier though...! :

Sands | കരിങ്കല്ല് said...

you do paint really well.

Hats off!

Preetha Nair said...

പാവം ആരധകാ : പേടിച്ചിരുന്നാല്‍ അപ്പം കാക കൊത്തി കൊണ്ടു പോകും..ഹി ഹിഹി
സന്ദീപേ : :)
അപരിചിതനായ സുഹൃത്തെ :
*ഇത്ര പെട്ടന്ന് ചുരുളുകളഴിയുമോ...:) *ആയിരിക്കാം
* :) :)
സന്ദീപ്ജി: ആകിയതാണെന്നു മനസിലായി

Anonymous said...

പ്രതീക്ഷിച്ച അത്ര എളുപ്പത്തില്‍ അഴിയുന്നില്ല.. [ഒരു കൈ സഹായം തന്നാല്‍ അഴിയുമായിരിക്കും, അല്ലേ?]

- രഹസ്യ കോഡ് -
19 മിനിട്ടുകള്‍ കൂടി എന്നു പറഞ്ഞിട്ട്‌
19 മിനിട്ടുകള്‍ എക്സ്ട്രാ എടുത്തു.