Monday, March 10, 2008

ഈ മുത്തുകള്‍ എന്‍റെ സ്വന്തം!


"മോളൂട്ടീ.... ചെന്നിരുന്ന് പഠിക്ക്...." ആ പഴയ വിളി ....
കണക്കു പുസ്തകത്തിന്റെയും, പേരമരത്തില്‍ വന്നിരിക്കാറുള്ള തത്തമ്മയുടെ പാട്ടിന്റെയും മണമുള്ള ആ വിളി...
ആ വിളി കേള്‍ക്കാനും, പത്രക്കടലാസിനു പുറകില്‍ നിന്നും ശബ്ദമുണ്ടാക്കാതെ പതുക്കെ വന്നു മറയുന്ന ആ ചിരി കാണാനും, പുറത്തെ വെള്ളപ്പരവതാനി നോക്കിയിരിക്കുമ്പോള്‍ ഇന്നു കൊതിച്ചു പോയി....
കൊല്ലങ്ങളായി താമസിക്കുന്ന ഈ മുറിയിലേക്ക് വരുമ്പോള്‍ ഇന്നും എന്തിനാണ് കാരണമില്ലാത്ത ഒരകല്ച്ച തോന്നുന്നത്??.....പരിചയമില്ലാത്ത എവിടേക്കൊ വഴി തെറ്റി വന്നതു പോലെ ......
വീണ്ടും ചെയ്തു തീര്‍ക്കാത്ത കുറേ കാര്യങ്ങള്‍ മനസ്സിനെയലട്ടുന്നതു പോലെയൊരു തോന്നല്‍ ...വെറുതെ ഇരിക്കാന്‍ ഇന്നും എനിക്ക് പേടിയാണ്...രാത്രി എട്ടു മണിയാവുമ്പോഴേക്കും ഹോംവര്‍ക്ക്‌ തീര്‍ക്കാതിരുന്നാല്‍ ഉണ്ടാവുന്ന ആ പഴയ പേടി...
ചിലപ്പോള്‍ തോന്നും ശരീരത്തിനൊത്ത് മനസ്സു വളര്‍ന്നോ എന്ന് ...
ഇതൊക്കെ ആരൊടെകിലും പറഞ്ഞാല്‍ അപ്പൊ കേള്‍ക്കാം
"കമോണ്‍ ഗ്രോ അപ്!!"
പക്ഷെ എന്‍റെ മനസിപ്പോഴും നിറങ്ങള്‍ നിറഞ്ഞ ആ കഴിഞ്ഞു പോയ കാലത്തില്‍ നിന്നും മുത്തുകള്‍ പെറുക്കുന്നു.. ..

6 comments:

Sands | കരിങ്കല്ല് said...

From Uni:

Since I never had the habit of doing homework, I don't know about that fear ;)

Somebody is telling me "Monootty chennirunnu padikku".. so let me get back to my work :)

Sandeep.

കണ്ണൂരാന്‍ - KANNURAN said...

മനസ്സിന്റെ കുട്ടിത്തം ഇപ്പോഴും സൂക്ഷിക്കാന്‍ കഴിയുന്നുവെങ്കില്‍ അതു വലിയ ഭാഗ്യം തന്നെയാണ്.

Anonymous said...

പഠിപ്പിസ്ടായിരുന്നല്ലേ? എട്ടു മണി ആവുമ്പോഴേക്കും ഹോംവര്‍ക്ക്‌ തീര്‍ക്കാന്‍ :)

Anonymous said...

inganae manasintae pazhamayae thaalukalileykku azhichu vidumbol thannae .. kurachu aaswasam kittum allae..

good one!

Preetha Nair said...

അതാ നല്ലത് സന്ദീപേ
കണ്ണൂരാന്‍്: :)
സാന്‍ : പഠിപ്പിസടോ...എയ്യ് :)
ശേറിന്‍ : :)

Smitha Nair said...

Tooo gud akka...

Remember all our gud days at our old PreeSmi...

Right after 8.00 u used to tell me to onn the TV for Chitrahaar...

ahaaaaaaaaaaaa
oormagal.. :)